ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ഇനിമുതല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പ്രാദേശിക സ്‌പോണ്‍സറും ആവശ്യമില്ല. ദ്വീപ് ഭരണകൂടമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ദ്വീപുകള്‍ തമ്മിലുള്ള സഞ്ചാരം മെച്ചപ്പെടുത്തുന്നതിന് സീപ്ലെയിന്‍ സര്‍വീസിനും അനുമതി നല്‍കി. ദ്വീപിലെ വിനോദസഞ്ചാര മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
|
കപ്പല്‍ വഴിയോ വിമാന മാര്‍ഗമോ ദ്വീപില്‍ എത്തുന്നവര്‍ യാത്രയ്ക്ക് മുമ്പ് ഓണ്‍ലൈന്‍ വഴി പെര്‍മിറ്റ് ഉറപ്പാക്കണമെന്നും ദ്വീപ് ഭരണകൂടം നിര്‍ദേശിച്ചു. വിദേശ വിനോദസഞ്ചാരികള്‍ക്ക് പാസ്‌പോര്‍ട്ടും വിസയും നിര്‍ബന്ധമാണ്.
രാജ്യത്ത് ആദ്യമായാണ് സീപ്ലെയിന്‍ വാണിജ്യാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. സ്്‌കൈ ഹോപ് ഏവിയേഷനാണ് ലക്ഷദ്വീപില്‍ സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് അഞ്ചു ദ്വീപുകളിലേക്കും സീപ്ലെയിന്‍ സര്‍വീസുണ്ടാകും.
ALSO READ: 17കാരിയെ ഹോട്ടലില്‍ കൊണ്ടുപോയി ഉപയോഗിച്ചു; ഫിറോസ് ഖാനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി ഭാര്യ സജ്‌ന
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





