കൊച്ചി: പാലിയേക്കരയിലെ ടോള്‍പ്ലാസ നിരക്കു കൂട്ടുമോ? വിഷയത്തിൽ കേരള ഹൈകോടതി തിങ്കളാഴ്ച വിധി പറയും. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതകുരുക്കിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ടോള്‍ പിരിവ് തുടരണോ എന്ന കാര്യത്തില്‍ ആണ് ഹൈക്കോടതി വിധി പറയുന്നത്.
|
ഗതാഗതകുരുക്കിനു താല്‍ക്കാലിക ശമനമായി എന്ന റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ തുടരണമെന്നാണ് എന്‍.എച്ച്.എ.ഐയുടെ ആവശ്യം. ഉപാധികള്‍ ഏര്‍പ്പെടുത്തി തിങ്കളാഴ്ച മുതല്‍ ടോള്‍പിരിക്കാന്‍ അനുമതി നല്‍കാമെന്നുമാണ് കോടതി നിലപാട്. ഇതോടെ നിരക്കു വര്‍ധന നടപ്പാകുമോ എന്നാണ് അറിയേണ്ടത്. പ്രതിവര്‍ഷ സൂചികയുടെ അടിസ്ഥാനത്തിലാണ് ടോൾ വര്‍ധിപ്പിക്കുന്നതെന്നാണ് ദേശീയപാത അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. ഇത് അംഗീകരിക്കരുതെന്ന ഹരജിയും നിലവിലുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 28 ന് കലക്ടര്‍ ടോള്‍പ്ലാസ അടച്ചിടാന്‍ ഉത്തരവിറക്കിയെങ്കിലും സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് 22 മണിക്കൂറിനകം പിന്‍വലിക്കേണ്ടി വന്നു. വര്‍ഷാവര്‍ഷം സെപ്റ്റംബര്‍ ഒന്നിന് ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരേ നല്‍കിയ കേസ് പരിഗണനയിലായതിനാല്‍ കോടതി ഉത്തരവില്ലാതെ കരാര്‍ കമ്പനിക്ക് നിരക്ക് വര്‍ധിപ്പിക്കാനാവില്ലെന്ന് ഹരജിക്കാരനും ഡി.സി.സി പ്രസിഡൻ്റുമായ ജോസഫ് ടാജറ്റ് പറഞ്ഞു.
നിരക്കു നിര്‍ദേശം ഇങ്ങനെ:
* ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ചു മുതല്‍ 15 രൂപ വരെ
* കാറുകള്‍ക്കുള്ള 90 രൂപ 95 ആകും.
* ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപയെന്നതു മാറില്ല.
* ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള നിരക്ക് 165 രൂപ.
* ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 240 നു പകരം 245 ആകും.
* ബസ്, ട്രക്ക് എന്നിവയ്ക്കുള്ള 320 രൂപ 330 ആകും.
* ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 485- 495 രൂപ.
* മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 775 രൂപ 795 രൂപയുമാകും.
Toll collection at Paliyekkara likely to resume on Monday as Kerala high court to set conditions



