ദുബൈ: യു.എ.ഇ വിസാ അപേക്ഷകര്‍ ഇനി മുതല്‍ അപേക്ഷാ രേഖകള്‍ക്കൊപ്പം പാസ്‌പോര്‍ട്ടിന്റെ പുറം ചട്ടയും നിര്‍ബന്ധമായും സമര്‍പ്പിക്കണം. സന്ദര്‍ശക, ടൂറിസ്റ്റ്, തൊഴില്‍ വിസകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ എന്‍ട്രി പെര്‍മിറ്റുകള്‍ക്കും പുതിയ നിയമം ബാധകമാണ്. ഇതനുസരിച്ച്, അപേക്ഷകര്‍ ഫോട്ടോ പതിച്ച പേജ്, മേല്‍വിലാസമുള്ള അവസാന പേജ് എന്നിവയ്‌ക്കൊപ്പം പുറം ചട്ടയും ഉള്‍പ്പെടുത്തേണ്ടതാണ്. ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ക്കായി അപേക്ഷിക്കുന്നവര്‍ ഫോട്ടോ, ഹോട്ടല്‍ ബുക്കിങ്, മടക്ക യാത്രാ ടിക്കറ്റ് എന്നിവയും നല്‍കേണ്ടതുണ്ട്.
|
കൂടുതല്‍ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി 600 522222 അല്ലെങ്കില്‍ 800 5111 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Those applying for a UAE entry permit must now furnish the outer cover page of their passport, according to some experts. “This has been added to the requirements since last week,” said one Amer centre representative. “We have received notifications from travel agencies regarding this and are now uploading the external cover page along with our application.”



