11
Jul 2023
Sat
11 Jul 2023 Sat

അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയായി മാറ്റി ഒൻപത് വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാത്തതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾവിപുലപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന ആവശ്യമുന്നയിച്ച് അരീക്കോടൻ കൂട്ടായ്മയുടെ കീഴിൽ സേവ് അരീക്കോട് താലൂക്കാശുപത്രി ഫോറം രൂപീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരീക്കോട് താലൂക്കാശുപത്രിയിൽ 24 മണിക്കൂർ ഡോക്ടറുടെ സേവനം ലഭ്യമാക്കാനും ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമായി നിവേദനം നൽകുമെന്നും ആശുപത്രിയിയിൽ നിന്നും ലഭിക്കേണ്ടതായ സേവനങ്ങൾ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു താൽപര്യ ഹരജി ഫയൽ ചെയ്യുമെന്നും സംഘാടക സമിതി അറിയിച്ചു.

ഭാരവാഹികളായി കെ. എം സലിം പത്തനാപുരം(ചെയർമാൻ), കൃഷ്ണൻ എരഞ്ഞിക്കൽ(വൈസ്: ചെയർമാൻ), സക്കീർ. പി. പി(കൺവീനർ), അഫീഫ് തറവട്ടത്ത്(ജോയിന്റ് കൺവീനർ), എം. പി. യൂസുഫ്(ട്രഷറർ), മുക്താർ കൊല്ല തൊടി, ഷമീൽ അക്രം എം. പി, യൂസുഫ് എം. പി, ജാഫർ കെ.വി, സുജിത്ത് ബാബു. കെ , റഹ്മ്മത്തുള്ള ടി, പി അനീഷ് കാവുങ്ങൽ(കമ്മറ്റി അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക