ബിരുദധാരികളെ SBI വിളിക്കുന്നു; 8773 ഒഴിവുകള്‍
|
ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ ജോലിക്കുള്ള അവസരം ഒരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജൂനിയര്‍ അസോസിയേറ്റ്‌സ് പ്രിലിംസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറക്കി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) തസ്തികയിലേക്ക് 8773 ഒഴിവുകള്‍ (റെഗുലര്‍, ബാക്ക്‌ലോഗ് ഒഴിവുകള്‍) ആണ് ഉള്ളത്.
എഴുത്ത് പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തില്‍ നേരിട്ടാണ് തെരഞ്ഞടുപ്പ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി ഡിസംബര്‍ 7.
കേരളത്തിലും ലക്ഷദ്വീപിലുമായി ആകെ 50 ഒഴിവുകളുണ്ട്. കേരളത്തില്‍ ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
പ്രായപരിധി
20 വയസ് മുതല്‍ 28 വയസ് വരെ.
എസ്.സി, എസ്.ടി, ഒ.ബി.സി, പി.ഡബ്ലൂ.ഡി, വിരമിച്ച സൈനികര്‍ എന്നിവര്‍ക്കായി നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷ ഫീസ്
ജനറല്‍, ഒ.ബി.സി, ഇ.ഡബ്ലൂ.എസ് ഉദ്യോഗാര്‍ഥികള്‍ക്ക് 750 രൂപ
എസ്.ടി, എസ്.സി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല.
അപേക്ഷിക്കേണ്ട വിധം
എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://ibpsonline.ibps.in/sbijaoct23/
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





