തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ഗവ. സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു. സര്‍വശിക്ഷാ കേരള ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ഈ സമയം അധ്യാപകരും കുട്ടികളും വീടുകളിലേക്ക് മടങ്ങിയതാണ് വലിയ അപകടം ഒഴിവാക്കിയത്. ഓട് മേഞ്ഞ മേല്‍ക്കൂരയാണ് നിലംപൊത്തിയത്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപോര്‍ട്ട് തേടി.
|
ALSO READ: വിനോദയാത്ര പോവാൻ പണം കണ്ടെത്താൻ മോഷണം നടത്തിയ 19കാരനും രണ്ട് 17കാരും പിടിയിൽ

