24
Mar 2025
Mon
24 Mar 2025 Mon
School chef dies while trying to escape after her sari caught fire

സാരിക്ക് തീപിടിച്ച് ഓടുന്നതിനിടെ സ്‌കൂള്‍ പാചകത്തൊഴിലാളി തലയിടിച്ചുവീണ് മരിച്ചു. ആലപ്പുഴ കൈനടി കിഴക്കേ ചേന്നങ്കരിയില്‍ ആണ് സംഭവം. സെന്റ് ആന്റണീസ് എല്‍പി സ്‌കൂളിലെ താല്‍ക്കാലിക ജീവനക്കാരി മേരി(65)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കള്‍ ഉച്ചയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ചെയ്യുന്നതിനിടെയാണ് മേരിയുടെ സാരിക്ക് തീപിടിച്ചത്. ഇതോടെ ഓടിരക്ഷപെടാന്‍ ശ്രമിച്ച മേരി തലയിടിച്ചുവീഴുകയായിരുന്നു.

ഓടിയെത്തിയവര്‍ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക