04
Jan 2024
Thu
04 Jan 2024 Thu

ഹൈസ്കൂൾ വിദ്യാർഥിയുമായി സ്കൂൾ മൈതാനത്ത് നിരന്തരം ലൈം​ഗികബന്ധത്തിലേർപ്പെട്ടുവന്ന സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു. യുഎസിലെ മിസൂരിയിലെ ഹൈസ്കൂളിൽ കണക്ക് അധ്യാപിക ഹൈലി ക്ലിഫ്ടൺ കാർമാക് ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

16കാരനായ വിദ്യാർഥിയുമായാണ് ഇവർ ഇത്തരമൊരു ബന്ധം സ്ഥാപിച്ചിരുന്നത്. മറ്റൊരു വിദ്യാർഥിയാണ് അധ്യാപികയുടെയും വിദ്യാർഥിയുടെയും വഴിവിട്ട ബന്ധം പൊലീസിനെ അറിയിച്ചത്. പൊലീസ് കോടതിയിൽ നിന്ന് അനുമതി വാങ്ങി അധ്യാപികയുടെ ഫോൺ പരിശോധനയ്ക്കു വാങ്ങിയെങ്കിലും അധ്യാപിക ഫോൺ തുറക്കുന്നതിനുള്ള പാസ് വേഡ് നൽകിയില്ല.

തുടർന്ന് പൊലീസിലെ വിദ​ഗ്ധർ ഫോൺ ലോക്ക് പൊട്ടിച്ച് പരിശോധിച്ചപ്പോൾ വിദ്യാർഥിയുമായി നടത്തിയ അശ്ലീലസംഭാഷണത്തിന്റെ രേഖകൾ കണ്ടെത്തി. അധ്യാപികയുമായുള്ള മകന്റെ ബന്ധം വിദ്യാർഥിയുടെ പിതാവിനറിയാമായിരുന്നു. പൊലീസ് ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക