23
Nov 2024
Fri
23 Nov 2024 Fri
school teacher dies in accident in Kalpetta

കല്‍പ്പറ്റ വെങ്ങപ്പള്ളിയില്‍ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്‌കൂള്‍ അധ്യാപകന്‍ മരിച്ചു. പടിഞ്ഞാറത്തറ പതുങ്ങന്‍ വീട്ടില്‍ ഉസ്മാന്‍ മുസ് ല്യാര്‍-നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹസന്‍ തമീം ദാരിമി(27)ആണ് മരിച്ചത്. മുട്ടില്‍ ഡബ്ല്യുഎംഒ സ്‌കൂള്‍ അധ്യാപകനായിരുന്നു മുഹമ്മദ് ഹസന്‍ തമീം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ് യു പബ്ലിക് സ്‌കൂളിനു സമീപത്തുവച്ചായിരുന്നു വെള്ളിയാഴ്ച വൈകീട്ടോടെ അപകടം നടന്നത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം നാളെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക