20
May 2025
Sun
20 May 2025 Sun
school teacher sentenced for 30 year for sexually abusing 11 and 12 year old boys

12ഉം 11ഉം വയസ്സുള്ള ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 30 വര്‍ഷം തടവ്. അമേരിക്കയിലെ ലിങ്കണ്‍ ഏക്കേഴ്‌സ് എലമെന്ററി സ്‌കൂളിലെ മുന്‍ അധ്യാപിക ജാക്വിലിന്‍ മാ(26)യെ ആണ് കോടതി ശിക്ഷിച്ചത്. 12വയസ്സുകാരനെ പത്തുമാസത്തിലേറെക്കാലമാണ് ജാക്വിലിന്‍ പീഡിപ്പിച്ചത്. സ്‌കൂള്‍ വിട്ട ശേഷം ക്ലാസ് മുറിയില്‍ വച്ചായിരുന്നു പീഡനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകന്‍ ബാസ്‌കറ്റ് ബോള്‍ പരിശീലനം നടത്തുകയാണെന്നായിരുന്നു മാതാപിതാക്കള്‍ കരുതിയിരുന്നത്. 12കാരന് അധ്യാപിക ലൗ ലെറ്ററുകള്‍ അയയ്ക്കുകയും മൊബൈല്‍ ഫോണില്‍ സന്ദേശമയയ്ക്കുകയും ചെയ്ത കുട്ടിയുടെ അമ്മ കണ്ടതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അമ്മയാണ് പരാതിയുമായി രംഗത്തുവന്നത്.

ഇതിനു ശേഷമാണ് 11കാരനെയും പീഡിപ്പിച്ചിരുന്നുവെന്ന വിവരം പുറത്തായത്. വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടേറിയ ഗൃഹപാഠങ്ങള്‍ ചെയ്തുനല്‍കിയും അവര്‍ക്ക് ഭക്ഷണവും സമ്മാനങ്ങളും നല്‍കിയുമൊക്കെയായിരുന്നു പീഡനമെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. 2022-23 അധ്യയന വര്‍ഷത്തില്‍ മികച്ച അധ്യാപികയ്ക്കുള്ള പുരസ്‌കാരവും ജാക്വിലിന്‍ നേടിയിട്ടുണ്ട്.

അതേസമയം അധ്യാപിക തന്റെ പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിച്ചു. കളിച്ചുനടക്കേണ്ട പ്രായത്തില്‍ താനവരുടെ കുട്ടിത്തമാണ് കവര്‍ന്നെടുത്തതെന്നും പറഞ്ഞ അധ്യാപിക വിദ്യാര്‍ഥികളോടും അവരുടെ കുടുംബങ്ങളോടും ക്ഷമചോദിക്കുകയും ചെയ്തു.

ALSO READ: 13 വയസ്സുള്ള ട്യുഷന്‍ വിദ്യാര്‍ഥിയുമായി ഒളിച്ചോടിയ അധ്യാപിക ഗര്‍ഭിണി; പോക്‌സോ കേസില്‍ റിമാന്‍ഡില്‍