സൂറത്ത്: 13 വയസ്സുള്ള ട്യൂഷന്‍ വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടിയ 23 കാരിയായ അധ്യാപിക നാല് ദിവസത്തിന് ശേഷം പിടിയിലായി. (Teacher who eloped with 13-year-old tuition student is pregnant; remanded in POCSO case) അധ്യാപിക വിദ്യാര്‍ത്ഥിയുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നതാണ് സംഭവത്തിലെ പുതിയ ട്വിസ്റ്റ്.
|
കൗമാരക്കാരനുമായുള്ള ബന്ധത്തില്‍ നിന്നാണ് താന്‍ ഗര്‍ഭിണിയായതെന്ന് അധ്യാപിക വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് പോലീസ് അധ്യാപികക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
രാജസ്ഥാന്‍-ഗുജറാത്ത് അതിര്‍ത്തിക്ക് സമീപം ഷംലാജിയില്‍ വെച്ചാണ് ഇവരെ പോലീസ് പിടികൂടി സൂറത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അധ്യാപികയുടെ ട്യൂഷന്‍ ക്ലാസുകളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ അടുപ്പത്തിലായിരുന്നു. തുടര്‍ന്നാണ് ഇരുവരും ഒരുമിച്ച് ഒളിച്ചോടാന്‍ തീരുമാനിച്ചതെന്നു പോലീസ് പറഞ്ഞു.
സൂറത്തില്‍ നിന്ന് ഏപ്രില്‍ 25 ന് കാണാതായ അധ്യാപികയെയും വിദ്യാര്‍ത്ഥിയെയും ബുധനാഴ്ച പുലര്‍ച്ചെയാണ് ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി അധ്യാപിക പലതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് പോലീസ് പോക്‌സോ നിയമം ചുമത്തിയത്.
സൂറത്തില്‍ നിന്ന് പുറപ്പെട്ട ശേഷം ഇരുവരും വഡോദര, അഹമ്മദാബാദ്, ജയ്പൂര്‍, ഡല്‍ഹി, വൃന്ദാവന്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. ഒടുവില്‍ രത്തന്‍പൂര്‍ അതിര്‍ത്തിക്ക് സമീപം ഒരു സ്വകാര്യ ബസില്‍ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
ആണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പുണ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
‘സൂറത്ത് ബസ് ഡിപ്പോയില്‍ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം അധ്യാപികയും ആണ്‍കുട്ടിയും അമല്‍നെര്‍-വഡോദര ബസില്‍ യാത്ര തുടങ്ങി. വഡോദരയിലെ ഒരു ഗസ്റ്റ് ഹൗസില്‍ താമസിച്ച ഇരുവരും അവിടെ വെച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് പല സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം ചൊവ്വാഴ്ച വൈകുന്നേരം അഹമ്മദാബാദിലേക്ക് ബസ് കയറുകയായിരുന്നു.
പോലീസ് പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ (ബലാല്‍സംഗം, ലൈംഗികാതിക്രമം, കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കല്‍) കൂടാതെ ഭാരതീയ ന്യായ സംഹിതയിലെ തെറ്റായ തടങ്കലില്‍ വെച്ചതിനുള്ള വകുപ്പും അധ്യാപികക്കെതിരെ ചുമത്തി.
അധ്യാപിക പര്‍വത് പാട്യയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയിലും, ആണ്‍കുട്ടിയുടെ കുടുംബം രണ്ടാം നിലയിലുമാണ് താമസിച്ചിരുന്നത്. ആണ്‍കുട്ടിയുടെ കുടുംബം രാജസ്ഥാനില്‍ നിന്നുള്ളവരും, അധ്യാപിക മെഹ്സാന സ്വദേശിയുമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അധ്യാപിക കുട്ടിക്ക് ട്യൂഷന്‍ നല്‍കി വരുന്നുണ്ട്.


