08
Apr 2023
Thu
08 Apr 2023 Thu

കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ആറാംപീടികയില്‍ സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു പേര്‍ മരിച്ചു. കാട്ടാമ്പള്ളി ഇടയില്‍ പീടിക സ്വദേശികളായ പൊന്നാംകൈ ചിറമുട്ടില്‍ വീട്ടില്‍ അജീര്‍ (26), അജീറിന്റെ ബന്ധു നിയാസിന്റെ മകള്‍ റാഫിയ (5) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ അജീറിന്റെ ബന്ധു ഫാത്തിമയെ (8) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രി 9:30 നാണ് സംഭവം. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടില്‍ നിന്നു കാട്ടാമ്പള്ളിയിലേക്കു തിരിച്ച് പോകുന്ന വഴി ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ വൈദ്യുത തുണില്‍ ഇടിക്കുകയായിരുന്നു. കാട്ടാമ്പള്ളിയിലെ റുഖിയുടെ മകനാണ് അജീര്‍. സഹോദരങ്ങള്‍: അഷ്‌കര്‍, അസ്‌കര്‍, റാഫിയയുടെ മാതാവ്: റംനാസ്, സഹോദരി: നാഫിയ.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക