25
Jun 2026
Thu
25 Jun 2026 Thu
sdpi day

SDPIയുടെ 18-ാംസ്ഥാപക ദിനത്തോടനുബന്ധിച്ച് SDPI ദേവര്‍കോവില്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേവര്‍കോവില്‍ കെ.വി.കെ.എം യു.പി സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. വിദ്യാര്‍ത്ഥികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും ലൈബ്രറി സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായാണ് പുസ്തകങ്ങള്‍ നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്രാഞ്ച് പ്രസിഡന്റ് എം.പി അബ്ദുല്‍ അസീസ് പുസ്തകങ്ങള്‍ ലൈബ്രറി ഇന്‍ചാര്‍ജ് പി.കെ ആസ്യ ടീച്ചര്‍ക്ക് കൈമാറി. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി നാസര്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി കെ.കെ ഹാരിസ് മാസ്റ്റര്‍, SDPI പ്രതിനിധികളും പങ്കെടുത്തു.

വായനയിലൂടെ വിജ്ഞാന സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ലൈബ്രറികളുടെ പങ്ക് വളരെ വലുതാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്നും SDPI അറിയിച്ചു.