28
Apr 2026
Sun
28 Apr 2026 Sun

പൂവ്വാര്‍: ബദല്‍ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്ന പ്രമേയവുമായി എസ്ഡിപിഐ കോവളം നിയോജക മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. പൂവ്വാര്‍ ഇംഗ്ലീഷ് അക്കാദമി ട്യൂഷന്‍ സെന്ററില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ മണ്ഡലം പ്രസിഡന്റ് എആര്‍ അനസ് അധ്യക്ഷത വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലാ സെക്രട്ടറി ഷെമീര്‍ പനച്ചമൂട് ഉത്ഘാടനം ചെയ്തു. എസ്ഡിപിഐ കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റിയാസ് കണ്ണനല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പോസിറ്റീവ് പൊളിറ്റിക്‌സിന്റെ ഭാഗമായി പാര്‍ട്ടി എടുത്ത നിലപാടുകളില്‍ വിറളി പൂണ്ടവരാണ് പാര്‍ട്ടിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് റിയാസ് കണ്ണനല്ലൂര്‍ പറഞ്ഞു. എസ്ഡിപിഐ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കുവാന്‍ മറ്റുള്ളവരെ ഞങ്ങള്‍ ചുമതലപ്പെടുത്തിയിട്ടില്ല. പാര്‍ട്ടിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ചാനലുകളില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ ഈ പ്രസ്ഥാനം ഇല്ലാതാകുമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലരാമപുരം ഷംനാദിന് മെംബര്‍ഷിപ്പ് നല്‍കിയ ജില്ലാ ട്രഷറര്‍ ഷംസുദ്ദിന്‍ മണക്കാട് കണ്‍വന്‍ഷന് ആശംസകള്‍ നേര്‍ന്നു. എസ്ഡിപിഐ കോവളം മണ്ഡലം വൈസ് പ്രസിഡൻ്റ് കാദർ പൂവ്വാർ, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ബാലരാമപുരം ഷെഫിഖ്, ബാലരാമപുരം ഗ്രാമ പഞ്ചായത്ത് ഇടമനകുഴി വാർഡ് മെമ്പർ ഇർഫാന എന്നിവരും പങ്കെടുത്തു.മണ്ഡലം സെക്രട്ടറി ഷെമീര്‍ പൂവ്വാര്‍ സ്വാഗതവും എസ്ഡിപിഐ പൂവ്വാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മെഹ്‌റാജ് നന്ദിയും പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക