കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയെ വരവേല്‍ക്കാന്‍ കോഴിക്കോട്ട് ജനസാഗരം ഒഴുകിയെത്തി. 14ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും പിന്നിട്ടാണ് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചത്.(sdpi janamunnetta yathra at calicut)
|
തിങ്കളാഴ്ച വൈകീട്ട് 3ന് അടിവാരത്തു നിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ മുതലക്കുളം മൈതാനിയിലേക്ക് വരവേറ്റത്. ജാഥ ക്യാപ്റ്റന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവിയെയും വൈസ് ക്യാപ്റ്റന്മാരായ തുളസീധരന്‍ പള്ളിക്കലിനെയും റോയ് അറയ്ക്കലിനെയും തുറന്ന വാഹനത്തില്‍ വാഹന ജാഥയായാണ് അടിവാരം, താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം, മലാപ്പറമ്പ്, എരഞ്ഞിക്കല്‍, നടക്കാവ്, ഗാന്ധി റോഡ്, ബീച്ച് വഴി മുതലക്കുളം മൈതാനിയിലേക്ക് ആനയിച്ചത്. ബീച്ച് പരിസരത്തുനിന്നാരംഭിച്ച ബഹുജനറാലിയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ് അണിനിരന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





