08
Feb 2024
Thu
08 Feb 2024 Thu
sdpi janamunnetta yathra will reach kannur today

കണ്ണൂര്‍: ‘രാജ്യത്തിന്റെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്ഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര ഇന്ന് കണ്ണൂര്‍ ജില്ലയില്‍. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യാത്രയ്ക്ക് ബുധനാഴ്ച കാസര്‍കോട് ഉപ്പളയില്‍ ആണ് തുടക്കമായത്. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍ എന്നിവരാണ് യാത്രയുടെ വൈസ് ക്യാപ്റ്റന്‍മാര്‍.(sdpi janamunnetta yathra will reach kannur today)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈകീട്ട് മൂന്നിന് പഴയങ്ങാടിയില്‍ ജാഥ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്‍മാരെയും സ്വീകരിക്കും. വാഹനറാലിക്കു ശേഷം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ വൈകീട്ട് 6.30ന് പൊതുസമ്മേളനം എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്താണ് ജനമുന്നേറ്റ യാത്രയുടെ സമാപനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക