മുണ്ടക്കയം: ലോക്സഭ ഇലക്ഷന് 2024മായി ബന്ധപ്പെട്ട് എസ്ഡിപിഐ പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി മുണ്ടക്കയം മേഖല കണ്വന്ഷന് നടന്നു. ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ ഉദ്ഘാടനം ചെയ്തു. ഇലക്ഷന് അടുത്തു വരുമ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ പറയാനില്ലാതെ കേരളത്തില്‍ ഉള്‍പ്പടെ പല മണ്ഡലങ്ങളിലും എന്‍ഡിഎ വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കി ചേരിതിരിവ് ഉണ്ടാക്കി വോട്ടു നേടാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
|
എന്നാല്‍ എവിടെയും അത് വിലപ്പോവില്ലെന്നും ഇന്ത്യയില്‍ ജനാധിപത്യ, മതേതരത്വ വിജയം ഉണ്ടാവുമെന്നും. എസ്ഡിപിഐ ഉയര്‍ത്തുന്ന സാമൂഹിക ജനാധിപത്യം ചര്‍ച്ച ആകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം അയൂബ് കൂട്ടിക്കല്‍ വിഷയാവതരണം നടത്തി. പൂഞ്ഞാര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സുനീര്‍ പാറക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മണ്ഡലം സെക്രട്ടറി എം എസ് റഷീദ് സ്വാഗതം ആശംസിച്ചു.
ജില്ലാ കമ്മിറ്റി അംഗം നസീമ ഷാനവാസ്, വിമന്‍ ഇന്ത്യ മൂവ്മെന്റ് പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് ഖദീജ ഷൈല, മണ്ഡലം കമ്മറ്റി അംഗങ്ങളായ അബ്ദുള്‍ സമദ് പാറത്തോട്, സുഹൈല്‍ സി എല്‍, സബീന അനസ് എന്നിവര്‍ സംസാരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





