03
Aug 2023
Sun
03 Aug 2023 Sun

കര്‍ണാടകയില്‍ എസ്ഡിപിഐ ഭരിക്കുന്നത് ആറു പഞ്ചായത്തുകള്‍. കര്‍ണാടക തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മികച്ച പ്രകടനം കാഴ്ചവച്ചു. ദക്ഷിണ കന്നഡയിലെ മള്ളൂരു, അഡ്യാര്‍, തലപ്പാടി, സജിപ്പാ, ഗുരുപുരാ, കവരാടി പഞ്ചായത്തുകളുടെ ഭരണമാണ് എസ്ഡിപിഐ പിടിച്ചെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനു പുറമേ ഉപ്പിനങ്ങാടി, ശുരിഞ്ചേ പഞ്ചായത്തുകളുടെ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് എസ്ഡിപിഐ ആണ്. പാവൂര്‍ പഞ്ചായത്തില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിയാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

ഗുരുപുര പഞ്ചായത്തില്‍ ആകെയുള്ള 28 സീറ്റുകളില്‍ എസ്ഡിപിഐക്ക് 10 അംഗങ്ങളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിനെ നേരത്തെ പിന്തുണച്ച 11 പേരില്‍ 2 പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ ബിജെപിക്ക് എട്ടും കോണ്‍ഗ്രസിന് 9ഉം അംഗങ്ങളായി. ഒരു സ്വതന്ത്രനുമുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി സഫാറ 11 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് പിന്തുണച്ച സ്ഥാനാര്‍ഥി ശോഭയ്ക്ക് 9 വോട്ടുകളാണ് നേടാനായത്.

ഉഡുപ്പി ജില്ലയിലെ കവരാടി പഞ്ചായത്തില്‍ ആകെ 16 അംഗങ്ങളാണുള്ളത്. ഇവിടെ എസ്ഡിപിഐക്ക് നാലും കോണ്‍ഗ്രസിന് അഞ്ചും ബിജെപിക്ക് ഏഴും സീറ്റുകളാണുള്ളത്. കോണ്‍ഗ്രസ് പിന്തുണയോടെ എസ്ഡിപിഐയുടെ നുഷീന്‍ നസ്രത്ത് 9 വോട്ടുകള്‍ നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ സന്തോഷ് കുമാര്‍ 9 വോട്ടുകളോടെ വൈസ് പ്രസിഡന്റുമായി.

അഡ്യാര്‍ പഞ്ചായത്തില്‍ യാസീര്‍ അര്‍കുളയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റായി സുഹറ തിരഞ്ഞെടുക്കപ്പെട്ടു. തലപ്പാടിയില്‍ ഇസ് മായില്‍ ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഗുരുപുര ഗ്രാമപഞ്ചായത്തില്‍ സഫാറ നാസിര്‍ ആണ് പ്രസിഡന്റ്. പാവൂര്‍ ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐയുടെ മെഹറുന്നിസ് ബഷീര്‍ കോണ്‍ഗ്രസ് പിന്തുണയോടെ വൈസ് പ്രസിഡന്റായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക