08
Oct 2023
Sun
08 Oct 2023 Sun

ഹാജാഹുസൈൻ എം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന അട്ടക്കുളങ്ങര, കരിമഠംകോളനി എന്നിവിടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ഭക്ഷണവിഭവങ്ങൾ വിതരണം ചെയ്തുകൊണ്ടാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. വീടുകളിൽ വെള്ളം കയറിയതിനാൽ ഭക്ഷണം പാകംചെയ്യുവാൻ സാധിക്കാതെ ബുദ്ധിമുട്ടിലായ നിരവധി കുടുംബങ്ങൾക്ക് നടപടി ഏറെ ആശ്വാസമായി.

ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, സെക്രട്ടറി സിയാദ് തൊളിക്കോട് എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജയൻ , സുധീർ കരിമഠം, വനിത ബ്രാഞ്ച് പ്രസിഡന്റ് സരിത, പാളയം കോർപറേഷൻ കമ്മിറ്റി സെക്രട്ടറി സജീർ, വൈസ് പ്രസിഡന്റ് ഷിബിൻ, ജോയിന്റ് സെക്രട്ടറി സുൽഫി, കരിമഠം ബ്രാഞ്ച് പ്രസിഡന്റ് ദിലീപ്,
വൈസ് പ്രസിഡൻറ് സുൽഫി, സെക്രട്ടറി ഷാൻ, സിറ്റികമ്മിറ്റി അംഗം നൂഹ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക