വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് പിന്തുണയുമായി എത്തിയ SDPI പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നു.
|
SDPI പ്രവര്‍ത്തകര്‍ ഒരു മാര്‍ച്ച് നടത്തന്നതും മറ്റൊരു സംഘടനയുടെ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഈ സംഭവത്തെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: ”വയനാട്ടില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പ്രിയങ്കക്ക് പിന്തുണയുമായിവന്ന സുഡാപ്പികളെ കൈകാര്യം ചെയ്ത് സംഘപ്രവര്‍ത്തകര്‍ !”
എന്നാല്‍, പ്രചരിക്കുന്ന വീഡിയോ പുതിയത് അല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഈ വീഡിയോ സൂക്ഷമായി പരിശോധിച്ചപ്പോള്‍ ഈ ദൃശ്യങ്ങളില്‍ ഒരു ചാനലിന്റെ ലോഗോ കാണാം. CTV News എന്ന ചാനലിന്റെ ലോഗോയാണിത്.
*വയനാട്ടിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി പ്രിയങ്കക്ക് പിന്തുണയുമായിവന്ന സുഡാപ്പികളെ കൈകാര്യം ചെയ്ത് സംഘപ്രവർത്തകർ !* pic.twitter.com/g2ahOt9PS1
— Ramith :: My :: india.🇮🇳🇮🇳 (@Ramith18) November 9, 2024
തൊടുപുഴയിലെ പ്രാദേശിക വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നതാണ് ഈ ചാനല്‍. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഈ സംഭവത്തെ കുറിച്ച് CTV News പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു.
വാര്‍ത്ത പ്രകാരം ഈ സംഭവം നടന്നത് 2013 ആഗസ്ത് 3ന് തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലാണ്. വീഡിയോയെ കുറിച്ച് നല്കിയ വിവരണം ഇപ്രകാരമാണ്: ”തൊടുപുഴയില്‍ S.D.T.U – B.M.S സംഘര്‍ഷം. ഇരു യൂണിയനുകളിലും പെട്ട ബസ് തൊഴിലാളികള്‍ തമ്മില്‍ നേരത്തെ ഉണ്ടായ കൈയ്യാങ്കളിയുടെ ബാക്കി പത്രമായാണ് ബസ് സ്റ്റാന്‍ഡില്‍ ഇരു വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്. ഇന്ന് 4 മണിമുതല്‍ 6 വരെ B.M.S ബസ് പണിമുടക്ക് പ്രഖൃാപിച്ചിരുന്നു. പണിമുടക്ക് സമയത്ത് സ്റ്റാന്‍ഡില്‍ ഒത്തുകൂടിയ ഇരു വിഭാഗങ്ങളും തമ്മില്‍ പരസ്പരം പോര് വിളി മുഴക്കുകയായിരുന്നു. തുടര്‍ന്നാണ് പരസ്പരം ആക്രമിച്ചത്. പോലീസ് ഇരു വിഭാഗത്തെയും ലാത്തി ചാര്‍ജ് നടത്തിയാണ് പിരിച്ചുവിട്ടത്. ഏറ്റുമുട്ടലില്‍ ഇരു വിഭാഗത്തിനും പരിക്കേറ്റു. പോലീസിനും പരിക്കേറ്റിട്ടുണ്ട്.”

S.D.T.U. എന്നത് S.D.P.Iയുടെ ട്രേഡ് യൂണിയന് ആണ്. RSSന്റെ തൊഴിലാളി സംഘടനയായ ഭാരതിയ മജ്ദൂര്‍ സംഘ് (BMS) തൊടുപുഴയില്‍ പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലിനിടെയാണ് 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ സംഘര്‍ഷമുണ്ടായത്.
ഈ വീഡിയോ ആണ് വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി മാര്‍ച്ച് നടത്തിയ SDPI പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തല്ലി എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്.





