ഷാര്‍ജയില്‍ മലയാളി മാതാപിതാക്കള്‍ക്കൊപ്പം നടക്കുന്നതിനിടെ പെട്ടെന്ന് ഓടിമറഞ്ഞ ഓട്ടിസം ബാധിച്ച 18 കാരനായി തിരച്ചില്‍ തുടരുന്നു
|
ദുബൈ: ഷാര്‍ജയില്‍ മലയാളി മാതാപിതാക്കള്‍ക്കൊപ്പം നടക്കുന്നതിനിടെ പെട്ടെന്ന് ഓടിമറഞ്ഞ ഓട്ടിസം ബാധിച്ച 18 കാരനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. ഫെലിക്സ് ജെബി തോമസ് എന്ന 18കാരനെയാണ് ശനിയാഴ്ച മുതല്‍ കാണാതായത്. കുട്ടിയെ കണ്ടെത്താനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മാതാപിതാക്കള്‍ക്കൊപ്പം നടക്കുന്നതിനിടെ പെട്ടെന്ന് ഓടിയ കുട്ടിയെ ഇന്നലെ രാത്രി 8.45നാണ് കാണാതായത്.
ചുവന്ന ടീ ഷര്‍ട്ട്, പച്ച നിറത്തിലുള്ള ഷോര്‍ട്സ്, പച്ച നിറത്തിലുള്ള പുള്ളോവര്‍ എന്നിവയാണ് കാണാതാവുമ്പോള്‍ കുട്ടി ധരിച്ച വേഷം. പരാതി നല്‍കിയതനുസരിച്ച് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യവസായ മേഖല ഭാഗത്തേയ്ക്ക് നടന്നുപോകുന്നതായി കണ്ടു. ഏറ്റവുമൊടുവില്‍ മാസ സിഗ്നലിനടുത്ത് ഫെലിക്സ് നില്ക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
കുട്ടിയെ കണ്ടെത്താനായി പൊലീസും അന്വേഷണം നടത്തി വരികയാണ്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0097150674 0206, 00971507265 391 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.





