01
Nov 2023
Thu
01 Nov 2023 Thu

‘ഷൂട്ടിങ്ങിന്റെ ഭാഗമായി സീമയെ കെട്ടിപ്പിടിക്കാന്‍ പറഞ്ഞാലും മമ്മൂട്ടിക്ക് ഭയമായിരുന്നു’; കാരണം ഇതാണ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനിമയിലെ ഫാമിലി മാന്‍ ടാഗ് ലൈനില്‍ അറിയപ്പെടുന്ന നടനാണ് മമ്മൂട്ടി. കുടുംബത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന താരമാണ് അദ്ദേഹം. ഷൂട്ടിങിനായി എവിടെപോയാലും വൈകിട്ട് വീട്ടില്‍ എത്തിച്ചേരണം എന്നതിനായി മമ്മൂട്ടി പരിശ്രമിക്കും എന്നാണ് സഹപ്രവര്‍ത്തകര്‍ തന്നെ പറയാറുള്ളത്. അതുപോലെ ഒരു കാലത്ത് സീമ മലയാള സിനിമയില്‍ നായികയായി തിളങ്ങി നിന്ന നടിയാണ് സീമ. സീമയും ജയനും മികച്ച താര ജോഡികളായിരുന്നു. അമ്പത് വര്‍ഷത്തിലേറെയായി ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ് സീമ. നര്‍ത്തകിയായി അറിയപ്പെട്ടിരുന്ന സീമയുടെ അഭിനയ ജീവിത്തിലെ വഴിത്തിരിവായ ചിത്രം ഐ.വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ ആയിരുന്നു. അവളുടെ രാവുകള്‍ എന്ന സിനിമയില്‍ രാജി എന്ന ലൈംഗിക തൊഴിലാളിയുടെ വേഷമാണ് തന്റെ 19ാം വയസില്‍ സീമ അവതരിപ്പിച്ചത്. പല നടിമാരും ചെയ്യാന്‍ മടിച്ച കഥാപാത്രത്തെ തന്റേടത്തോടെ സീമ ഏറ്റെടുക്കുകയായിരുന്നു. അതുപോലെ സീമയോടൊപ്പം പലതവണ നായികനായി അഭിനയിച്ച താരമാണ് മമ്മൂട്ടി.

എന്തും തുറന്നു പറയുന്ന പ്രകൃതക്കാരികൂടെയാണ് സീമ. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ നടന്‍ മമ്മൂട്ടിയെ കുറിച്ച് സീമ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ കെട്ടിപിടിക്കേണ്ട സീനുകള്‍ വരുമ്പോള്‍ അത് ചെയ്യാന്‍ മമ്മൂട്ടി എപ്പോഴും മടി കാണിച്ചിരുന്നുവെന്ന് പറയുകയാണ് സീമ. ഗായിക റിമി ടോമി അവതാരകയായ ഒന്നും ഒന്നും മൂന്നില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സീമ അനുഭവം പങ്കുവെച്ചത്. അതിനുള്ള കാരണവും സീമ വെളിപ്പെടുത്തി.

സീമയുടെ വാക്കുകള്‍: ‘ശശിയേട്ടന്‍ മമ്മൂക്കയോട് തന്നെ എന്നെ കെട്ടിപിടിക്കാന്‍ പറയാറുണ്ട്. പക്ഷെ മമ്മൂക്ക തയ്യാറാവില്ല. എന്റെ ഭാര്യയാണ് നീ കെട്ടിപിടിക്കൂവെന്ന് ശശിയേട്ടന്‍ പറഞ്ഞാലും മമ്മൂക്ക ചെയ്യില്ല. അങ്ങനൊരു രീതിയാണ് മമ്മൂക്കയ്ക്ക്. പക്ഷെ ജയനോട് പറയേണ്ട കാര്യമില്ല. അ??ങ്ങേര് കെട്ടിപിടിച്ചോളും. പക്ഷെ മമ്മൂക്കയ്ക്ക് കുഴപ്പമാണ്. കാരണം ജയന് ഭാര്യ ഇല്ല. മമ്മൂക്കയ്ക്ക് ഭാര്യയുണ്ട്. ഒരു ലിമിറ്റ് വേണ്ടേ… മമ്മൂക്കയ്ക്ക് സുലുവിനെ പേടിയാണ്. പക്ഷെ ജയേട്ടന് ആരെയും പേടിക്കണ്ട’, എന്നാണ് ഷൂട്ടിങ് അനുഭവം പങ്കുവെച്ച് സീമ പറഞ്ഞത്. ?

ഗായിക റിമി ടോമി അവതാരകയായ ഒന്നും ഒന്നും മൂന്നില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സീമ അനുഭവം പങ്കുവെച്ചത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക