23
May 2025
Sat
23 May 2025 Sat
seer arrested for raping 17 year old girl

17കാരിയെ ബലാല്‍സംഗം ചെയ്ത സന്യാസിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ബെലഗാം ജില്ലയിലെ മേഖാലി ഗ്രാമത്തിലെ രാം മന്ദിറിലെ സന്യാസിയായ ലോകേശ്വര മഹാരാജ് ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി ലോകേശ്വര മഹാരാജ് ബാഗല്‍കോട്ടിലെ ലോഡ്ജിലെത്തിച്ചാണ് ആദ്യം ബലാല്‍സംഗം ചെയ്തത്. ഇതിനു ശേഷം റായ്ചൂറിലെത്തിച്ചും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

പിന്നീട് ബാഗല്‍കോട്ടിലെ മഹാലിംഗപുര്‍ ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടിയെ ഇറക്കിവിടുകയായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും പിന്നീട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. നവനഗര്‍ പോലീസ് ആണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് സന്യാസിയെ അറസ്റ്റ് ചെയ്തത്.

ALSO READ: മഹാരാഷ്ട്രയില്‍ സ്ത്രീക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച ഇസ്‌കോണ്‍ സന്യാസിയെ ക്ഷേത്രത്തിലെത്തി തല്ലിച്ചതച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക