കൊല്ലം: സീനിയര്‍ ജേര്‍ണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് 9, 10, 11 തീയതികളിലായാണ് സമ്മേളനം നടക്കുന്നത്. ഞായർ ഉച്ചകഴിഞ്ഞ് മൂന്നിന് ‘ഫീല്‍ ദ മോമെന്റ്’ വാര്‍ത്താ ചിത്ര പ്രദര്‍ശനം എന്‍.കെ. പ്രേമചന്ദ്രന് എം.പി ഉദ്ഘാടനം ചെയ്തു.
|
ആഗസ്റ്റ് 10ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി വി.ഡി. സതീശന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടര്‍ സാം അധ്യക്ഷത വഹിക്കും. നാളെ വൈകുന്നേരം 5.30-ന് നടക്കുന്ന മീഡിയ സെമിനാര്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും.
ആഗസ്റ്റ് 11-ന് ഉച്ചയ്ക്ക് 12-ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും.കൊല്ലം മേയര്‍ എ.കെ. ഹഫീസ് ആണ് സ്വാഗതസംഘം ചെയര്മാന്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





