18
Apr 2025
Thu
18 Apr 2025 Thu
senior news photographer in UAE passed away

അബൂദബി: യുഎഇയിലെ മുതിര്‍ന്ന ന്യൂസ് ഫോട്ടോഗ്രാഫറായ എംകെ അബ്ദുറഹ്‌മാന്‍(70)അന്തരിച്ചു. തൃശൂര്‍ ജില്ലയിലെ എറിയാട് സ്വദേശിയാണ്. ദീര്‍ഘകാലം യുഎഇയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം രണ്ടു മാസം മുന്‍പാണ് സന്ദര്‍ശനവിസയില്‍ അബൂദബിയിലെത്തിയത്. അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബൂദബിയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അബ്ദുറഹ്്മാന്‍ ഭരണാധികാരികളുമായും വ്യവസായ പ്രമുഖരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്സില്‍ ബിരുദവും ഫോട്ടോഗ്രാഫിയില്‍ ഡിപ്ലോമയും നേടിയിരുന്നു.

1976 ലാണ് ദുബൈ ദേരയില്‍ സ്റ്റുഡിയോ ഫോട്ടോഗ്രാഫറായാണ് പ്രവാസം ആരംഭിച്ചത്. 1982ല്‍ ഗള്‍ഫ് ന്യൂസിന്റ ഔദ്യോഗിക ഫോട്ടോഗ്രാഫറായി അബൂദബി ഓഫിസില്‍ സേവനം തുടങ്ങി. 38 വര്‍ഷത്തെ ദീര്‍ഘകാല സേവനത്തിന് ശേഷമാണ് അബൂബക്കര്‍ നാട്ടിലേക്ക് തിരിച്ചു പോയത്.

ഭാര്യ: നസീമ. മക്കള്‍: ഫാസില്‍ അബ്ദുറഹ്‌മാന്‍ (ഡിവിഷന്‍ വൈസ് പ്രസിഡന്റ്, ടാക്വ ഗ്രൂപ്പ് സ്ട്രാറ്റജി ആന്‍ഡ് എനര്‍ജി, അബൂദബി) ഫായിസ (ഖത്തര്‍). മരുമക്കള്‍: ഷിഫാന(അബൂദബി), ഷെറിന്‍ (ഖത്തര്‍). ഔദ്യോഗിക നടപടി ക്രമങ്ങള്‍ക്ക് ശേഷം മയ്യിത്ത് അബൂദബി ബനിയാസ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക