09
Aug 2023
Sat
09 Aug 2023 Sat

കോഴിക്കോട്: മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് ആയിരുന്ന സി ചോയിക്കുട്ടി അന്തരിച്ചു. 79 വയസ്സായിരുന്നു. കക്കോടി കൂടത്തും പൊയിലിന് സമീപം കയ്യൂന്നിമ്മൽ താഴം വീട്ടിൽ ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു അന്ത്യം. സംവിധായകനും കാമറാമാനുമായ എ. വിൻസെന്‍റിന്‍റെ കോഴിക്കോട്ടെ ചിത്ര സ്ററ്റുഡിയോയിലായിരുന്നു ചോയിക്കുട്ടി ഫോട്ടോഗ്രാഫി ജീവിതം തുടങ്ങിയത്. ‘കാലിക്കറ്റ് ടൈംസ്, കേരള കൗമുദി, കലാ കൗമുദി, മാധ്യമം എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലൈറ്റ് ആൻഡ് ലെൻസ് അക്കാദമി ഫൊട്ടോഗ്രാഫി പഠന ഗവേഷണ കേന്ദ്രം അദ്ദേഹം സ്ഥാപിച്ചതാണ്. മാതാവ്: അമ്മാളു. ഭാര്യ: വി.പി. രോഹിണി (ബീച്ച് ഗവ. ആശുപത്രി). മക്കൾ: ഷനോജ് (പ്രൊപൈറ്റർ, മിലൻ അഡ്വൈടൈസിങ്), രേഖ (ബ്രാഞ്ച് മാനേജർ, സി.എഫ്.സി.ഐ.ടി.ഐ). മരുമക്കൾ: നിഷില, പരേതനായ ദിലിപ് കുമാർ. സഹോദരങ്ങൾ: രവി, സുലോചന, ജ്യോതി, പരേതരായ രാജൻ, ചന്ദ്രൻ, രാധ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക