05
Sep 2024
Mon
05 Sep 2024 Mon
sexual assault case filed against actor Baburaj

നടന്‍ ബാബുരാജിനെതിരേ അടിമാലി പോലീസ് പീഡനക്കേസെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് നടപടി. ഇമെയില്‍ മുഖേന യുവതി നല്‍കിയ പരാതി അടിമാലി പോലീസിന് കൈമാറുകയും കേസ് ഫയൽ ചെയ്യുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019 ല്‍ അടിമാലി കമ്പിലൈനിലുള്ള ബാബുരാജിന്റെ റിസോര്‍ട്ടിലും എറണാകുളത്തും വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. യുവതിയുടെ മൊഴി ഓണ്‍ലൈനില്‍ രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക