13
Jan 2025
Sat
13 Jan 2025 Sat
SFDA directs to withdraw SHTINE water from market

രാജ്യത്തെ വിപണിയില്‍ നിന്ന് SHTINE കുപ്പിവെള്ളം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി. വെള്ളം അണുവിമുക്തമാക്കുന്ന സമയത്ത് രൂപപ്പെടുന്ന ബ്രോമേറ്റ് എന്ന രാസവസ്തുവിന്റെ അളവ് ഈ കുപ്പിവെള്ളങ്ങളില്‍ അമിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.(SFDA directs to withdraw SHTINE water from market)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുല്‍ഫി ഗവര്‍ണറേറ്റിലെ യാനബി നജ്ദ് നിര്‍മാണക്കമ്പനി ഉല്‍പ്പാദിപ്പിക്കുന്നതാണ് SHTINE കുടിവെള്ളം. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നടത്തിയ ലബോറട്ടറി പരിശോധനയില്‍ SHTINE കുടിവെള്ളം ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് വ്യക്തമാവുകയായിരുന്നു. ഭക്ഷ്യ നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഒരു കോടി സൗദി റിയാല്‍ പിഴയോ 10 വര്‍ഷം വരെ തടവോ ഇവ രണ്ടും ഒരുമിച്ചോ ലഭിച്ചേക്കാമെന്നും എസ്എഫ്ഡിഎ മുന്നറിയിപ്പ് നല്‍കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക