05
Jan 2024
Tue
05 Jan 2024 Tue

‘സംഘിഖാന്‍, നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല’ ഗവര്‍ണര്‍ക്കെതിരെ ഇടുക്കിയില്‍ SFI ബാനര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊടുപുഴ: ഇന്ന് ഇടുക്കിയിലെത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ബാനര്‍. ‘സംഘിഖാന് ഇടുക്കിയില്‍ പ്രവേശനമില്ല’ എന്നെഴുതിയ ബാനര്‍ ഇടുക്കി ജില്ലാ അതിര്‍ത്തിയില്‍ റോഡിന് കുറുകെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ബാനര്‍. വെങ്ങാലൂര്‍ ജങ്ഷനില്‍ റോഡിനു കുറുകെയാണ് കറുത്ത കൂറ്റന്‍ ബാനര്‍ എസ്എഫ്‌ഐ ഉയര്‍ത്തിയത്. ‘സംഘിഖാന്‍ നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല’ എന്നാണ് ഇംഗ്ലീഷിലുള്ള ബാനറിലെ വാചകം.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ‘കാരുണ്യം’ പദ്ധതിയുടെ ഉദ്ഘാടനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൊവ്വാഴ്ച തൊടുപുഴയില്‍ എത്തുന്നതിനോടനുബന്ധിച്ച് ഇടതു സംഘടനകള്‍ പ്രതിഷേധപരിപാടികള്‍ നടത്തിവരികയാണ്.

ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടണമെന്ന ആവശ്യവുമായി രാജ്ഭവനിലേക്ക് എല്‍.ഡി.എഫ് ജില്ല നേതാക്കളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്ന ദിവസംതന്നെയാണ് ഗവര്‍ണര്‍ ഇടുക്കിയിലേക്ക് എത്തുന്നത്. ജില്ലയില്‍ ഇന്ന് ഹര്‍ത്താലും പ്രഖ്യപിച്ചിട്ടുണ്ട്. ഭൂനിയമ ഭേദഗതിക്ക് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നിലപാടിനെതിരെയാണ് ഹര്‍ത്താലെന്നാണ് എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍. പരിപാടിയില്‍ നിന്നു പിന്നോട്ടില്ലെന്നു വ്യാപാരി വ്യവസയി ഏകോപന സമിതി ഉറച്ച നിലപാടിലാണ്. പരിപാടിയില്‍ പങ്കെടുക്കുമെന്നു ഗവര്‍ണറും പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും തൊടുപുഴയിലെത്തുന്ന ഗവര്‍ണറെ തടയില്ലെന്നുമാണ് എല്‍.ഡി.എഫ് നേതാക്കള്‍ അറിയിച്ചത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക