01
May 2023
Fri
01 May 2023 Fri

ഷാര്‍ജ: പതിനാലാമത് ഷാര്‍ജ രാജ്യാന്തര കുട്ടികളുടെ വായനോത്സവം ഷാര്‍ജ ഭരണാധികാരി ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന മേഖലയിലെ ഏറ്റവും വലിയ മേള ഈ മാസം 14 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുരുന്ന് മനസ്സുകളിലെ സര്‍ഗാത്മക കഴിവുകളെ ഉണര്‍ത്താനും വായനയുമായി കൂട്ടിയിണക്കാനുമായി നടത്തുന്ന ഈ മേള ഇത്തവണ ട്രെയിന്‍ യുവര്‍ ബ്രെയിന്‍ എന്ന തീമിലാണ് അവതരിപ്പിക്കുന്നത്. ഷാര്‍ജ ഉപഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമി, യുഎഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, കലിമത്ത് ഗ്രൂപ്പ് സിഇഒ; ശൈഖ ബദൂര്‍ അല്‍ഖാസിമി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 141 പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. അറുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ എഴുത്തുകാര്‍, കലാകാരന്മാര്‍, പ്രസാധകര്‍, ചിത്രകാരന്മാര്‍ വിവിധ സെഷനുകളില്‍ കുട്ടികളുമായി സംവദിക്കും. യുഎഇയില്‍ നിന്നുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രസാധകരും മേളയില്‍ സ്റ്റാളുകള്‍ തുറന്നിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് മേള സജ്ജീകരിച്ചിരിക്കുന്നത്.

സര്‍ഗവാസനകളെ ഉണര്‍ത്തുന്നതിന് വിവിധ പരിപാടികള്‍ എല്ലാ ദിവസവും മേളയുടെ ഭാഗമായി നടക്കും. ഇന്ത്യ, യുകെ, സിറിയ, ജോര്‍ദാന്‍, കുവൈത്ത്, സൗദി അറേബ്യ, യുഎസ്, ആസ്ത്രേലിയ, പാകിസ്താന്‍, അല്‍ജീരിയ, ഇറാഖ്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട പ്രസാധകരുടെ സാന്നിധ്യമുണ്ട്. കേരളത്തില്‍ നിന്നും ഡിസി ബുക്സ് പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷിലും അറബിയിലും ഉറുദുവിലുമുള്ള പുസ്തകങ്ങളാണ് അധികവും.