01
Nov 2025
Sat
01 Nov 2025 Sat
Sharjah Ruler allocates AED 45 lakh to enrich the emirates libraries with the latest titles from publishers participating in SIBF 2025

എമിറേറ്റിലെ ലൈംബ്രറികള്‍ക്കായി 10.58 കോടി രൂപ(45 ലക്ഷം ദിര്‍ഹം) അനുവദിച്ച് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. 44ാമത്് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കുന്ന എമിറേറ്റി പ്രസാധകര്‍ക്കും പൊതു, സര്‍ക്കാര്‍ ലൈബ്രറികള്‍ക്കും പുസ്തകങ്ങള്‍ വാങ്ങുന്നതിനാണ് പണം അനുവദിച്ചിരിക്കുന്നത്. 118 രാജ്യങ്ങളില്‍ നിന്നായി 2350 പ്രസാധകരാണ് ഇത്തവണത്തെ പുസ്തകമേളയില്‍ പങ്കെടുക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തുടനീളമുള്ള പ്രസാധനാലയങ്ങളുടെ പുസ്തകങ്ങള്‍ വാങ്ങുന്നതിനായി പണം അനുവദിച്ച ഷാര്‍ജ ഭരണാധികാരിയെ ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പെഴ്‌സന്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പ്രശംസിച്ചു.

ALSO READ: സ്‌കൂട്ടര്‍ ടോറസ് ലോറിക്കടിയില്‍ പെട്ട് ബാങ്ക് മാനേജര്‍ മരിച്ചു