21
Nov 2023
Wed
21 Nov 2023 Wed

42ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി. ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ അല്‍ഖാസിമിയാണ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് അദ്ദേഹം മേളയിലെ വിവിധ പവലിയനുകള്‍ ചുറ്റിക്കണ്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

12 ദിവസങ്ങളിലായി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന മേളയില്‍ 15 ലക്ഷത്തിലേറെ പുസ്തകങ്ങള്‍ ഓഫര്‍ വിലയില്‍ ലഭിക്കും. 108 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം പ്രസാധാനാലയങ്ങളാണ് മേളയ്‌ക്കെത്തിയിരിക്കുന്നത്. 69 രാജ്യങ്ങളില്‍ നിന്നുള്ള 215 അതിഥികള്‍ നയിക്കുന്ന 1700ലേറെ പരിപാടികള്‍ മേളയുടെ വിവിധ വേദികളിലായി നടക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക