|
കോഴിക്കോട്: കേരളത്തിൽ സജീവമാകാൻ ശ്രമം നടത്തിവരുന്ന ശശി തരൂർ എം.പി ഇന്ന് വീണ്ടും കോഴിക്കോട്ട്. ഇന്ന് കുറ്റിച്ചിറ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഇ.വി ഉസമാൻകോയ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ശശി തരൂർ എത്തുന്നത്. സന്ദർശനത്തിൽ സമസ്ത നേതാക്കളുമായും കെ.എൻ.എം നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കെഎൻഎം നേതാക്കളായ ടി പി അബ്ദുളളക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തുക
കുറ്റിച്ചിറയിൽ നടക്കുന്ന സെമിനാറിൽ ‘മതേതരത്വം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ശശി തരൂർ സംസാരിക്കും. തരൂരിന്റെ മലബാർ സന്ദർശനത്തിന്റെ തുടക്കത്തിൽ യൂത്ത് കോൺഗ്രസ് നടത്താനിരുന്ന സെമിനാറിന്റെ വിഷയവും ‘മതേതരത്വം നേരിടുന്ന വെല്ലുവിളികൾ’എന്നായിരുന്നു. എന്നാൽ നേതൃത്വം ഇടപെട്ട് സെമിനാർ നടത്തുന്നത് തടയുകയായിരുന്നു.
കോഴിക്കോട് സന്ദർശനത്തിന്റെ ഭാഗമായി തരൂർ ഇന്നലെ തന്നെ നഗരത്തിലുണ്ട്. തളി ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ ദർശനവും നടത്തി.



