27
Apr 2024
Thu
27 Apr 2024 Thu

ശശി തരൂരിൻെറ ആസ്തി 56 കോടി; 19 ബാങ്ക് അക്കൗണ്ട്, 2 കാറുകൾ, രണ്ടിടത്ത് ഭൂമി, ഒരു ഫ്ലാറ്റ്, 49.31 കോടിയുടെ നിക്ഷേപം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥിയുമായ ഡോ. ശശി തരൂരിനു ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തുവകകൾ. നാമ നിർദ്ദേശ പത്രികയിലാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്.

19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരി- ബോണ്ടുകളിലുമടക്കം തരൂരിന് 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്. 32 ലക്ഷം വിലയുള്ള 534 ​ഗ്രാം സ്വർണം, 22.68 ലക്ഷം വിലയുള്ള രണ്ട് കാറുകളുമുണ്ട്.

6.75 കോടി രൂപയുടെ ഭൂ സ്വത്തുക്കൾ. പാലക്കാട് ചിറ്റൂർ ഇലവൻചേരി വില്ലേജിൽ 1.56 ലക്ഷം വിലയുള്ള കൃഷി ഭൂമിയും തിരുവനന്തപുരം ശാസ്തമം​ഗലത്ത് 6.2 കോടി വിലയുള്ള 25.86 സെന്റ് കാർഷികേതര ഭൂമിയുമുണ്ട്.

വഴുതക്കാട്ട് 52.38 ലക്ഷം രൂപ മൂല്യമുള്ള ഫ്ലാറ്റും തരൂരിനുണ്ട്. കട ബാധ്യതകളില്ല. കൈവശം സൂക്ഷിക്കുന്നത് 36,000 രൂപ മാത്രമാണ് എന്നും ഇന്നലെ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.