15
Mar 2023
Wed
15 Mar 2023 Wed

തിരുവനന്തപുരം: നര്‍ത്തകിയും ദൂരദര്‍ശനിലെ ആദ്യകാല അവതാരകയും എസ്.ബി.ഐ ഉദ്യോഗസ്ഥയും ആയിരുന്ന കുറവന്‍കോണം വിന്‍സണ്‍ മാന്‍ഷനില്‍ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. കാന്‍സറിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം. സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പറവൂര്‍ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയാണ്. ദൂരദര്‍ശനില്‍ അനൗണ്‍സറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്. ദൂരദര്‍ശനില്‍ മയില്‍പ്പീലി, ജീവന്‍ ടിവിയില്‍ വീട്ടുകാര്യം എന്നീ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. മക്കള്‍: പരസ്യസംവിധായകനും നിര്‍മാതാവുമായ വിഷ്ണു, വിദ്യാര്‍ഥിനി ശിവകാമി. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാലിന്റെ മരുമകളാണ്.