ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റഗ്രാമിലിട്ട ഫോട്ടോ വൈറലായി. (Sheikh Hamdan shares heartwarming photo with baby daughter) നാലാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോ ആണ് യുഎഇ നിവാസികള്‍ ഏറ്റെടുത്തത്.
|
ഹിന്ദ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് നില്ക്കുന്ന ചിത്രമാണ് ഷെയ്ഖ് ഹംദാന്‍ ഷെയര്‍ ചെയ്തത്. ചിത്രത്തിന് ഇതിനകം അഞ്ച് ലക്ഷത്തിലേറെ ലൈക്കുകയും 13000ലേറെ കമന്റുകളും ലഭിച്ചു.
ഉമ്മ ശെയ്ഖ ഹിന്ദ് ബിന്ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമിനോടുള്ള ആദരസൂചകമായാണ് കുഞ്ഞിന് ഹിന്ദ് എന്ന് പേരിട്ടത്.
View this post on Instagram
ശെയ്ഖ് ഹംദാന്റെ നാലാമത്തെ കുട്ടിയാണ് ഹിന്ദ്. നിലവില്‍ രണ്ട് ആണ് കുട്ടികളും ഒരു പെണ്‍കുട്ടിയും അദ്ദേഹത്തിനുണ്ട്. 2021ലാണ് ശെയ്ഖ് ഹംദാന്‍ ആദ്യമായി പിതാവായത്. ഇരട്ടക്കുട്ടികളായിരുന്നു ആദ്യത്തേത്, റാഷിദും ശെയ്ഖയും. 2023ല്‍ മൂന്നാമത്തെ കുഞ്ഞിന്റെ പിതാവായി.
ഇന്‍സ്റ്റഗ്രാമില്‍ 16.9 ദശലക്ഷം ഫോളോവേഴ്സ് ഉള്ള ശെയ്ഖ് ഹംദാന്‍ ഇടയ്ക്കിടെ ഇത്തരത്തില്‍ കുടുംബത്തോടൊത്തുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.





