17
Jun 2024
Thu
17 Jun 2024 Thu
Shiji Anna Joseph honoured by Darshana

ദുബൈ: യുഎഇയിലെ ജീവകാരുണ്യ പ്രവര്‍ത്തകയും ദര്‍ശന യുഎഇയുടെ വനിതാ വിഭാഗം കണ്‍വീനറുമായ ഷിജി അന്ന ജോസഫിനെ കെപിസിസിയുടെ പ്രവാസി സംഘടനയായ ഇന്‍കാസ് യുഎഇ കമ്മിറ്റി സെക്രട്ടറിയായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിയമിച്ചതിലുള്ള സന്തോഷം ദര്‍ശന പ്രവര്‍ത്തകര്‍ പങ്കുവച്ചു. ദര്‍ശന പ്രസിഡന്റ് സി.പി.ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ദര്‍ശന അക്ഷാധികാരി പുന്നക്കന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഷിജി അന്ന ജോസഫിന് ഉപഹാരവും നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അക്കാഫ് അസോസിയേഷന്‍ പ്രതിനിധി മുസ്തഫ കുറ്റിക്കോല്‍, ചിരന്തന ജനറല്‍ സെക്രട്ടറി ടി പി അശറഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദര്‍ശന ജനറല്‍ സെക്രട്ടറി ഷംസീര്‍ നാദാപുരം സ്വാഗതവും ദര്‍ശന ട്രഷറര്‍ സാബു തോമസ് നന്ദിയും പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക