06
Nov 2024
Fri
06 Nov 2024 Fri
Mahayuthi

മുംബൈ: മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപീകരണത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ചേരാനിരുന്ന മഹായുതി സഖ്യത്തിന്റെ യോഗം അവസാന നിമിഷം റദ്ദാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാവല്‍ മുഖ്യമന്ത്രിയും ശിവസേന ഷിന്‍ഡെ പക്ഷ നേതാവുമായ ഏക്നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി തന്റെ ഗ്രാമത്തിലേക്ക് പോയതോടെയാണ് ഇന്നത്തെ യോഗം മാറ്റിവക്കേണ്ടി വന്നത്.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അന്തിമരൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ചര്‍ച്ച പൂര്‍ത്തിയാക്കി മുംബൈയില്‍ എത്തിയ നേതാക്കള്‍ മറ്റ് ചര്‍ച്ചകള്‍ സംസ്ഥാനത്ത് തുടരാനാണ് തീരുമാനിച്ചിരുന്നത്. അതിനിടെയാണ് ഷിന്‍ഡെ മുങ്ങിയത്.

ALSO READ: കോഴിക്കോട്ടെ ലോഡ്ജ് മുറിയില്‍ യുവതിയെ കൊന്ന് കടന്നുകളഞ്ഞ പ്രതി ചെന്നൈയില്‍ പിടിയില്‍

ഇന്നത്തെ ഷിന്‍ഡെയുടെ നീക്കം മഹായുതി സഖ്യ നേതാക്കളെ ഞെട്ടിച്ചു. എന്താണ് ഷിന്‍ഡെയുടെ ലക്ഷ്യമെന്ന് വ്യക്തമല്ല. രണ്ട് ഉപമുഖ്യമന്ത്രി എന്ന ഫോര്‍മുല ഇത്തവണയും തുടരാനാണ് ഡല്‍ഹിയിലുണ്ടായ ധാരണ. ആഭ്യന്തര വകുപ്പ് ബിജെപിക്കും അജിത് പവാറിന്റെ എന്‍സിപിക്ക് ധനകാര്യം നിലനിര്‍ത്താനും ധാരണയില്‍ എത്തിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനം വഹിച്ച താന്‍ ഉപമുഖ്യമന്ത്രിയാവാനില്ലെന്ന നിലപാടാണ് നേരത്തെ ഷിന്‍ഡെ സ്വീകരിച്ചിരുന്നത്. മുഖ്യമന്ത്രിപദത്തില്‍ കണ്ണുവച്ചാണോ ഷിന്‍ഡെയുടെ നീക്കമെന്ന് വ്യക്തമല്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക