23
Sep 2024
Wed
23 Sep 2024 Wed
Kuwait ship wreck

കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ വ്യാപാരക്കപ്പല്‍ മറിഞ്ഞു. (Ship capsizes off Kuwait coast; Six people died, including Indians)  ദുരന്തത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ ആറു പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിയന്‍ ഉടമസ്ഥതയിലുള്ള അറബക്തര്‍ എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്.

ഇന്ത്യക്കാര്‍ക്കു പുറമെ, ഇറാനികളും കപ്പല്‍ ജീവനക്കാരായി ഉണ്ടായിരുന്നു. ഇറാന്‍, കുവൈത്ത് നാവിക സേനകള്‍ നടത്തിയ തിരച്ചിലില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. തെരച്ചില്‍ പുരോഗമിക്കുകയാണ്.

കപ്പല്‍ മറിഞ്ഞതിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇറാനിയന്‍, കുവൈത്ത് മാരിടൈം അധികൃതര്‍ ഏകോപിപ്പിക്കും.