കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പെട്ട എംഎസ്സി എല്‍സ 3 എന്ന കപ്പല്‍ മുങ്ങുന്നു. (Ship in accident in Kochi sinks completely) കപ്പലില്‍ ബാക്കിയുണ്ടായിരുന്ന ജീവനക്കാരായ ക്യാപ്റ്റനെയും രണ്ട് പേരെയും നേവിയുടെ കപ്പലിലേക്ക് മാറ്റി. കപ്പലില്‍ 24 പേരാണ് ഉണ്ടായിരുന്നത്. മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്തി.
|
കപ്പല്‍ ഇനി തിരിച്ചെടുക്കാന്‍ സാധിക്കാത്ത വിധം പൂര്‍ണമായും മുങ്ങിത്തുടങ്ങിയതായി പ്രതിരോധ വകുപ്പ് പിആര്‍ഒ അതുല്‍ പിള്ളൈ പറഞ്ഞു. കൂടുതല്‍ കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചിട്ടുണ്ട്
400ഓളം കണ്ടെയ്‌നറുകള്‍ കപ്പലിലുണ്ടായിരുന്നു. ഇതില്‍ മിക്ക കണ്ടെയ്‌നറുകളും മുങ്ങിപ്പോകാനാണ് സാധ്യത. കടല്‍ ക്ഷുഭിതമായതിനാല്‍ കപ്പല്‍ കരക്കടുപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്.
കൊച്ചിയിലേക്ക് പോയ എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് കപ്പലുള്ളത്. അപകടകരമായ വസ്തുക്കളാണ് കാര്‍ഗോയിലുള്ളത്.
കൊച്ചിയില്‍ ഇന്നലെ പുലര്‍ച്ചെ 4.30-ന് എത്തേണ്ടിയിരുന്ന കപ്പലാണ് അപടത്തില്‍പെട്ടത്. കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്നറുകള്‍ തെന്നിയതാകാം അപകട കാരണം. കപ്പലിലെ ഇന്ധനം കടലില്‍ കലര്‍ന്നു.





