23
Dec 2024
Thu
23 Dec 2024 Thu
SHO stabbed by Kappa case accused in Thrissur

യുവാവിനെ ആക്രമിച്ച കേസില്‍ കാപ്പ കേസ് പ്രതിയെ പിടികൂടാനെത്തിയ തൃശൂര്‍ ഒല്ലൂര്‍ എസ്എച്ച്ഒയ്ക്ക് കുത്തേറ്റു. പോലീസ് സംഘത്തിലുണ്ടായിരുന്ന സിപിഒയ്ക്കും പരിക്ക്. ഇടതു തോളിലടക്കം കുത്തേറ്റ ഒല്ലൂര്‍ എസ്എച്ച്ഒ ടി പി ഫര്‍ഷാദിനെ ആശുപത്രിയില്‍ എത്തിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. അഞ്ചേരി സ്വദേശി അനന്തു മാരി ആണ് പോലീസ് സംഘത്തെ ആക്രമിച്ചത്. സിവില്‍ പോലീസ് ഓഫിസര്‍ ആയ വിപിന്‍ ദാസിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസ് സംഘത്തെ കണ്ടയുടന്‍ അനന്തുവും കൂട്ടാളികളും ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. അനന്തു ഉള്‍പ്പെടെ മൂന്ന് പേരെ കീഴ്‌പ്പെടുത്തിയാണ് പോലീസ് സംഘം മടങ്ങിയത്. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി.

എസ്എച്ച്ഒയുടെ ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. അനന്ദു മാരിയുടെ പേരില്‍ വധശ്രമമടക്കം 13 കേസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച അനന്ദു മാരി അക്രമാസക്തനാവുകുയം പോലീസിന് നേരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക