26
May 2024
Fri
26 May 2024 Fri
bahauddin nadwi samstha leaders

മലപ്പുറം: പരസ്യ വിമര്‍ശനത്തില്‍ സമസ്ത നേതൃത്വം നല്‍കിയ നോട്ടീസിന് കേന്ദ്ര മുശാവറ അംഗം ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി ഇന്ന് മറുപടി നല്‍കും. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നല്‍കിയ നോട്ടീസിന് ജൂണ്‍ അഞ്ചിന് ചേരുന്ന സമസ്ത മുശാവറാ യോഗത്തില്‍ മറുപടി പറയാമെന്ന വിശദീകരണമാണ് നദവി നല്‍കുകയെന്നാണ് ലഭിക്കുന്ന സൂചന. (show-cause-notice-bahahuddin-nadwi-will-give-reply-today)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ വിവാദങ്ങള്‍ സമസ്തയില്‍ മുസ്ലിം ലീഗ് അനുകൂലികളും എതിരാളികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഇരുവിഭാഗവും തര്‍ക്കം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമോ എന്ന ഭീതിയിലാണ് നേതൃത്വം.

ഒരു കേന്ദ്ര മുശാവറ അംഗം തന്നെ സമസ്ത അധ്യക്ഷന് നേരെ പരസ്യ വിമര്‍ശനത്തിന് തയ്യാറായതും ഒരു മുശാവറ അംഗത്തിന് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതുമെല്ലാം സമസ്തയുടെ ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ലാത്തതാണ്. പുതുതായി രൂപപ്പെട്ട സാഹചര്യം നേതൃത്വത്തെയും അണികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

വിഷയം പരിഹാരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചങ്കിലും ഇതുവരെയും വിജയിച്ചിട്ടില്ല. അതു കൊണ്ട് തന്നെ ജൂണ്‍ അഞ്ചിന് ചേരുന്ന മുശാവറ യോഗത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിഷയം കത്തിക്കാന്‍ സിപിഎം അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായ ശ്രമം നടത്തുന്നുണ്ട്. സമസ്ത, ലീഗ് അണികളുടെ പേരില്‍ വ്യാജ പോസ്റ്ററുകളും കുറിപ്പുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ഏറ്റെടുത്ത് പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലും തര്‍ക്കം രൂക്ഷമാവുകയാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക