പത്തനംതിട്ടയില്‍ വിവാഹസംഘത്തെ ക്രൂരമായി തല്ലിച്ചതച്ച പത്തനംതിട്ട എസ് ഐ ജെ യു ജിനുവിനും മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും സസ്പെന്ഷന്. റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെതാണ് നടപടി.
|
വിവാഹ റിസപ്ഷന് കഴിഞ്ഞ് ട്രാവലറില്‍ മടങ്ങിയ കോട്ടയം സ്വദേശികളെയാണ് ചൊവ്വാഴ്ച ജിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലാത്തികൊണ്ട് തല്ലിച്ചതച്ചത്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം വിശ്രമത്തിനായി വാഹനം നിര്‍ത്തിയപ്പോഴാണ് പോലീസ് ജീപ്പിലെത്തിയ ജിനുവും സംഘവും ഓടെടാ എന്നാക്രോശിച്ചുകൊണ്ട് ലാത്തിക്ക് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ വിവാഹസംഘത്തിലുണ്ടായിരുന്നവര്‍ക്ക് തലയ്ക്കും കൈയ്ക്കും തോളിനും പരുക്കേറ്റു. പോലീസ് അതിക്രമം കണ്ട് ഭയന്നോടിയ വിവാഹസംഘത്തിലുണ്ടായിരുന്ന സ്ത്രീകള്‍ക്കും പരിക്കേറ്റു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് പരിക്കേറ്റവരുടെ മൊഴിയെടുത്തി. മര്‍ദ്ദമേറ്റവരുടെ പരാതിയില്‍ സംഭവത്തില്‍ പോലീസ് കേസെടുത്തു. എസ്ഐയെ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലേക്ക് സ്ഥലംമാറ്റിയെങ്കിലും ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ സസ്പെന്ഷന് നടപടിക്കു പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നു.
അതിക്രമത്തില്‍ പോലീസിന് വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ആളുമാറിയാണ് ആക്രമണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുമാറിയാണ് പോലീസ് വിവാഹസംഘത്തെ മര്‍ദ്ദിച്ചതെന്നാണ് പോലീസ് ഭാഷ്യം. പ്രദേശത്തെ ബാറിനു മുന്നില്‍ സംഘര്‍ഷമുണ്ടായെന്ന വിവരമറിഞ്ഞെത്തിയപ്പോഴായിരുന്നു ഇവിടെ ആളുകളെ കണ്ടതെന്നും ഇതിനാലാണ് അടിച്ചതെന്നുമാണ് വിശദീകരണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





