15
Nov 2024
Sun
43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ സജീവ സാന്നിധ്യമായി യുഎഇയിലെ വിവിധ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍. 22 സ്‌കൂളുകളില്‍ നിന്നും യൂനിവേഴ്‌സിറ്റികളിലും നിന്നുമായി 2450ലേറെ വിദ്യാര്‍ഥികളാണ് മേളയിലെത്തിയത്.
![]() |
|
ഷാര്‍ജ, ദുബൈ, അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാര്‍ഥികളെത്തിയത്. സാഹിത്യപ്രേമം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇത്തരത്തിലുള്ള നിരവധി ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ലോകപ്രശസ്ത എഴുത്തുകാര്‍ക്കൊപ്പമായിരുന്നു കുട്ടികള്‍ വിവിധ ശില്‍പ്പശാലകളിലായി സംവദിച്ചത്.