ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍. കേസില്‍ അറസ്റ്റിലാവുന്ന നാലാമത്തെയാളാണ് ഏഴാം പ്രതിയായ കെ എസ് ബൈജു. തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ നിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്.
|
2019ല്‍ സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടുമ്പോഴും തിരികെ സന്നിധാനത്തെത്തിച്ചപ്പോഴും ബൈജു തിരുവാഭരണം കമ്മീഷണര്‍ ആയിരുന്നു. എന്നാല്‍ സ്വര്‍ണപ്പാളികള്‍ ഇവിടെ നിന്നു കൊണ്ടുപോവുന്ന സമയം ഇയാള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇതില്‍ ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലന്‍സ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ALSO READ: അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന മുത്തശ്ശി അറസ്റ്റില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


