29
Nov 2026
Sun
29 Nov 2026 Sun
Advertisement
six expats dies in Kuwait apartment fire

കുവൈത്തിലെ റിഗ്ഗായിലെ അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് ആറ് പ്രവാസികള്‍ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരം. കുവൈത്ത് സിറ്റിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള റിഗ്ഗയിലെ രണ്ട് അപാര്‍ട്ട്‌മെന്റുകളിലാണ് തീ പിടിച്ചത്. ഞായര്‍ പുലര്‍ച്ചെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നുപേര്‍ സംഭവസ്ഥലത്തുവച്ചും മൂന്നു പേര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയുമാണ് മരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ ഗരീബ് അറിയിച്ചു. മരിച്ചവര്‍ സുദാന്‍ പൗരന്മാരാണെന്നാണ് വിവരം.

ALSO READ: ചാര്‍മിനാറില്‍ കെട്ടിടത്തിന് തീപിടിച്ച് കുട്ടികളടക്കം 17 പേര്‍ മരിച്ചു

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement