27
May 2025
Sun
27 May 2025 Sun
8 children among 17 dies in Charminar fire

ഹൈദരാബാദ് ചാര്‍മിനാറിനും സമീപമുള്ള കെട്ടിടത്തിന് തീപിടിച്ച് എട്ടു കുട്ടികളടക്കം 17 പേര്‍ മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായര്‍ രാവിലെയാണ് അപകടം. 1ഉം 2ഉം മൂന്നും നാലും ഏഴും വയസ് വീതം പ്രായമുള്ള കുട്ടികളാണ് മരിച്ചവര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുലര്‍ച്ചെ ആറരയോടെയാണ് തീപിടിത്ത വിവരം ലഭിക്കുന്നതെന്ന് അഗ്നിശമന സേന അറിയിച്ചു. ഉടന്‍ തന്നെ 11 യൂനിറ്റ് ഫയര്‍ എന്‍ജിനുകള്‍ സംഭവസ്ഥലത്തു വരികയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും പ്രധാനമന്ത്രിയുടെ ഓഫിസ് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.