15
Aug 2022
Sat
15 Aug 2022 Sat

മദീനയിൽ മസ്ജിദുന്നബവിയിൽ വച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെതിരേ മു​ദ്രാവാക്യം മുഴക്കിയ ആറു പാകിസ്താനികൾക്ക് തടവുശിക്ഷ. മുദ്രാവാക്യം മുഴക്കി വിശുദ്ധ​ഗേഹത്തിന്റെ പവിത്രത കളങ്കപ്പെടുത്തിയതിനാണ് ശിക്ഷ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പാകിസ്താൻ തെഹ് രിക്കെ ഇൻസാഫ് പാർട്ടി പ്രവർത്തകരാണ് മസ്ജിദുന്നബിയിൽ വച്ച് പ്രധാനമന്ത്രിക്കെതിരേ മുദ്രാവാക്യം മുഴക്കി രം​ഗത്തെത്തിയത്. നൂറുകണക്കിന് ഉംറാ തീർഥാടകരെ സാക്ഷിനിർത്തിയായിരുന്നു കള്ളൻ, കള്ളൻ എന്നാക്രോശിച്ച് പാക് പൗരന്മാരുടെ പ്രതിഷേധം. 

 

ത്രിദിന സന്ദർശനത്തിനായി ഈവർഷം ഏപ്രിലിൽ സൗദിയിലെത്തിയ പാക് പ്രധാനമന്ത്രിക്കും സംഘത്തിനും നേരെയായിരുന്നു പ്രതിഷേധമുണ്ടായത്. ഇവരെ സൗദി പൊലീസ് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നുപേർക്ക് പത്തുവർഷവും മൂന്നുപേർക്ക് എട്ടുവർഷം വീതവുമാണ് സൗദി കോടതി ശിക്ഷ വിധിച്ചത്. 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക