അമ്മയുടെ കൈവിട്ട് ഓടിയ ആറുവയസ്സുകാരന്‍ സ്‌കൂള്‍ ബസ്സിടിച്ച് മരിച്ചു. പാലക്കാട് പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാര്‍-ശ്രീദേവി ദമ്പതികളുടെ ഏകമകന്‍ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആരവ്.
|
ചൊവ്വ വൈകീട്ട് സ്‌കൂള്‍ വാഹനത്തില്‍ നിന്ന് വീടിന് മുന്നില്‍ ഇറങ്ങിയ ആരവ് അമ്മയുടെ കൈയില്‍ നിന്ന് പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്‌കൂളിന്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു.
പരിക്കേറ്റ ആരവിനെ ഉടന്‍ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ബുധന്‍ രാവിലെ മരിക്കുകയായിരുന്നു.
ALSO READ: മുന്‍ ഭാര്യക്കും മകള്‍ക്കും മാസംതോറും നാലുലക്ഷം രൂപ നല്‍കണമെന്ന് മുഹമ്മദ് ഷമിയോട് കോടതി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





