30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
എസ്‌ കെ പൊറ്റെക്കാട്ട്-കലാകൈരളി പുരസ്കാരങ്ങൾ സമ്മാനിച്ചു

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജ്ഞാനപീഠം പുരസ്കാര ജേതാവ് എസ് കെ പൊറ്റെക്കാട്ട് അനുസ്മരണവേദിയുടെ എസ് കെ പൊറ്റെക്കാട്ട് പുരസ്കാരങ്ങൾ ഡോക്ടർ എം പി അബ്ദുസ്സമദ് സമദാനി എംപി സമ്മാനിച്ചു. ചലച്ചിത്ര നിർമാതാവ് പി.വി.ഗംഗാധരൻ, മലയാള മനോരമ കോഴിക്കോട് ബ്യൂറോ ചീഫ് ജയൻ മേനോൻ, കവിയും സാഹിത്യകാരനുമായ ബേപ്പൂർ മുരളീധര പണിക്കർ, എയറോസിസ് കോളജ് എം.ഡി. ഡോക്ടർ ഷാഹുൽ ഹമീദ്, സാഹിത്യകാരി ശാന്താ രാമചന്ദ്ര എന്നിവർ പുരസ്കാരങ്ങൾ സ്വീകരിച്ചു.

 

ചലച്ചിത്ര തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി ആർ നാഥൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എം.വി.കുഞ്ഞാമു, ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ്, എസ്‌.കെ.യുടെ മക്കളായ ജ്യോതീന്ദ്രൻ, സുമംഗലി, സുമിത്ര, മരുമക്കളായ ജയപ്രകാശ്, ബീന, ഉറൂബിന്റെ മകൻ ഇ.സുധാകരൻ, പ്രകാശ് കരുമല തുടങ്ങിയവർ സംസാരിച്ചു

 

കലാകൈരളി കലാസാഹിത്യ സാംസ്കാരികവേദിയുടെ കലാകൈരളി പുരസ്കാരങ്ങളും വേദിയിൽ സമ്മാനിച്ചു. ഡോക്ടർ പി.സജീവ്കുമാർ, പ്രഭാകരൻ നറുകര, പി.എസ്‌.അലി, ടി.ടി.സരോജിനി, ഗഫൂർ പൊക്കുന്ന്, തമ്പാൻ മേലാചാരി, ഉഷ സി നമ്പ്യാർ, അനിൽ നീലാംബരി, ലക്ഷ്മി ദാമോദർ, ശോഭന നായർ എന്നിവർ കലാകൈരളി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി

 

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement